Malayalam Blog Directory  - Article Details
വെള്ളിയാഴ്ച വിരുന്ന്
Category: നര്‍മ്മം

ഗള്‍ഫിലെ ഒഴിവു ദിനമായ വെള്ളിയാഴ്ച്ചയാണ് ഈ സംഭവം നടക്കുന്നത്. സാധാരണ പോലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞു നേരെ വീട്ടിലേക്കു കയറാനായി കോളിംഗ് ബെല്‍ അമര്‍ത്തി. വാതില്‍ ഉടനെ തുറക്കപ്പെട്ടു, അതോ നേരത്തെ തന്നെ തുറന്നു വെച്ചിരുന്നോ. തീര്‍ച്ചയില്ല.  

തുറന്ന വാതിലിന്നു മുന്നില്‍ കണ്ട കാഴ്ച എന്‍റെ ഗൃഹ പ്രവേശന ത്വര കെടുത്തുന്നതായിരുന്നു!

 

അഗ്നി സ്ഫുരിക്കുന്ന കണ്ണുകളും, കോപം കൊണ്ട് ചുവന്ന മുഖവും, കയ്യില്‍ ഒരു തള്ള കൈലുമായി എന്‍റെ സഹധര്‍മിണി മദയാനയെപ്പോലെ ചിന്നം വിളിച്ചു നില്‍ക്കുന്നു. അവളെ ആദ്യമായാണ് ഇത്ര കോപിഷ്ടയായി കാണുന്നത്. മക്കള്‍ വല്ലതും കാര്യമായി ഒപ്പിച്ചോന്നു ന്യായമായും സംശയിച്ചു. വൈകാതെ മനസ്സിലായി പരാക്രമം പാപ്പാന് നേരെ തന്നെയാണെന്ന്. ഏതായാലും ധൈര്യ സമേതം വീട്ടിലേക്കു കയറി വാതിലടച്ചു. നമ്മുടെ രഹസ്യം മറ്റുള്ളവര്‍ കേള്‍ക്കേണ്ടല്ലോ...

തുടര്‍ന്ന്‍ വായിക്കുക http://ayikkarappadi.blogspot.com/2010/07/blog-post.html

Date Added: October 24, 2010 09:20:46 AM
Author: Saleemep